തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
ബുധനാഴ്ച ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുറഞ്ഞു.