Breaking News

വിമാനത്താവളങ്ങൾക്കും സർവീസുകൾക്കും ജാഗ്രതാ നിർദേശം

ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് വിമാനത്താവളങ്ങളുടെയും വിമാനസർവീസുകളുടെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്) ആണ് ഈ നിർദേശം നൽകിയത്. 

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത നിർദേശമാണ് രാജ്യത്തെ വിമാന സർവീസുകൾക്കും വിമാനത്താവളങ്ങൾക്കും നൽകിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും കർശന പരിശോധന, വാഹന പരിശോധന, സന്ദർശകരുടെ നിയന്ത്രണം തുടങ്ങി 20 അധിക സുരക്ഷാ നടപടികളാണ് കൈക്കൊള്ളാൻ നിർദേശിച്ചിരിക്കുന്നത്. 

എയർ സ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, വ്യോമയാന പരിശീലനസ്ഥാപനങ്ങൾ എന്നിവക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാന സർവീസ് മേധാവികൾ, പോലീസ് – സിഐഎസ്എഫ് എന്നിവർക്കാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നോട്ടീസ് നൽകിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top