Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ ജയസൂര്യയും സൗബിനും; നടി നിമിഷ സജയന്‍

49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം നിമിഷ സജയന്‍ സ്വന്തമാക്കി. മികച്ച സ്വഭാവനടനായി ജോജു ജോര്‍ജും നടിയായി സാവിത്രി ശ്രീധരനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ശ്യാമപ്രസാദ് നേടി. മികച്ച ചിത്രമായി കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍)
തിരക്കഥ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
പശ്ചാത്തല സംഗീതം-ബിജിപാല്‍
ഗായകന്‍- വിജയ് യേശുദാസ്
ഗായിക- ശ്രേയാ ഘോഷാല്‍
ഗാനരചന- ഹരിനാരായണന്‍
ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എംജയരാജ്)
മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top