ന്യൂഡല്‍ഹി: പാകിസ്താനില്‍ വ്യോമാക്രമണം അനിവാര്യ ഘട്ടത്തിലായിരുന്നുവെന്ന് ഇന്ത്യ. തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങള്‍ ജയ്ഷെ ആസൂത്രണം ചെയ്തിരുന്നു. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
ബാലകോട്ടിലെ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചു. നിരവധി ഭീകരരെ ഇല്ലാതാക്കി. ക്യാമ്പുകള്‍ ഉണ്ടായിരുന്നത് വനത്തിലായിരുന്നു, ജനവാസ മേഖലയിലല്ലെന്ന് ഗോഖലെ പറഞ്ഞു. ആക്രമണത്തില്‍ മുതിര്‍ന്ന ജയ്ഷെ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അസ്ഹറിന്റെ ഉറ്റബന്ധുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് ഗോഖലെ പറഞ്ഞു.