Breaking News

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ലേലം; അദാനി ഗ്രൂപ്പ് മുന്നില്‍, കെഎസ്ഐഡിസി രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം 28ന് ഉണ്ടാകും. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതായി.
സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി രണ്ടാം സ്ഥാനത്താണ് ഉള്ളത്.

വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുവാനുള്ള സാമ്പത്തിക ബിഡില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെയും ബിഡില്‍ അദാനി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന്. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top