കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തില്‍ താല്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.
കുട്ടികളുടെ വിദ്യാഭാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
വീട് വച്ച് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വസന്തകുമാറിന്റെ മക്കളായ അനാമികയെയും അമര്‍ദീപിനേയും കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.