Breaking News

ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു ; നടപടിയെ നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്.

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്നായിരുന്നു ഉത്തരവ്.

ഹര്‍ത്താല്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെമ്പാടുമുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഒരിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top