Breaking News

വെള്ളം തരുന്നവര്‍ക്ക് വോട്ട് ; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. തെരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണയ്ക്കില്ലെന്നും ആരും തന്റെ ചിത്രമോ പാര്‍ട്ടിയുടെ ലോഗോയോ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും രജനികാന്ത് പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മറ്റ് ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ല. അതുകോണ്ട് തന്നെ തന്റെ ചിത്രമോ രജനി മക്കള്‍ മണ്‍ട്രം പാര്‍ട്ടിയുടെ കൊടിയോ രജനി ഫാന്‍ക്ലബിന്റെ ലോഗോയോ പ്രചരണത്തിന് ഒരു പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ല- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തമിഴ്‌നാട് നേരിടുന്ന പ്രധാനപ്രശ്‌നം ജലക്ഷാമമാണ്. ഇതു പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top