മലയാളത്തില്‍ ആദ്യമായി സുഗന്ധവുമായൊരു നോവല്‍ പുറത്തിറങ്ങുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സേവ്യര്‍ ജെയുടെ പുതിയ നോവല്‍ മഞ്ഞ നാരകമാണ് നാരക ഗന്ധവുമായി പുറത്തിറങ്ങുന്നത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത പ്രത്യേകതരം കെമിക്കലാണ് നേര്‍ത്ത സുഗന്ധത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
നോവലിന്റെ പേരുള്ള മണവുമായി പുറത്തിറങ്ങുന്ന ഇന്ത്യയിലെത്തന്നെ ആദ്യ പുസ്കതമാവും ഇതെന്നാണ് പ്രസാധകരുടെ വാദം.
പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത് സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് മഞ്ഞനാരകം എഴുതിയിരിക്കുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന മഞ്ഞനാരകത്തില് ബുദ്ധന്, ക്രിസ്തു, ഗാന്ധി, ഹിറ്റ്ലര്‍, ഗോഡ്സെ, മാര്‍ക്സ്, മാര്‍ക്കോ പോളോ തുടങ്ങിയവരും കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്.