Kerala

വായനയിലേക്ക് ഒരു വാതായനം; കൃതി പുസ്തകോത്സവം

രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളം മറൈന്‍ഡ്രൈവില്‍ തുടക്കമായി. വൈകീട്ട് ആറ് മണിയ്ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൃതി 2019 ന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖ കഥാകൃത്തായ ടി. പത്മനാഭനെ ചടങ്ങില്‍ ആദരിക്കും.

250 സ്റ്റാളുകളിലായി 125 പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവം ഫെബ്രുവരി 17 വരെ തുടരും. ഒരു കുട്ടിയ്ക്ക് ഒരു പുസ്തകം പദ്ധതിയില്‍ 50000 വിദ്യാര്‍ത്ഥികള്‍ക്ക് 1.25 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കും.

കൃതി ഡോക്യുമെന്ററി ഫെസ്റ്റിവല്‍, ചിത്രകല ക്യാമ്പ്, ഫോട്ടോ ചിത്രപ്രദര്‍ശനം, കാര്‍ട്ടൂണിന്റെ 100 വര്‍ഷ ആഘോഷം ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ആവിഷ്‌കാരങ്ങള്‍ തുടങ്ങിയവയും കൃതിയില്‍ ഭാഗമായുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top