ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ 13 പൈസ വര്‍ധിച്ച് 71.32 രൂപയിലെത്തി. റിസേര്‍വ് ബാങ്കിന്റെ വായ്പാ നയത്തില്‍ റിപ്പോ നിരക്ക് കുറച്ചതും ക്രൂഡ് ഓയിലിന്റെ വില സ്ഥിരതയുമാണ് രൂപ കരുത്താര്‍ജിക്കാനുള്ള പ്രധാന കാരണം.
ഭാവിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമെന്നുള്ള വിലയിരുത്തല്‍ രൂപയുടെ മൂല്യം വര്‍ധിക്കാനിടയാക്കുമെന്ന് വിദേശ നാണ്യ വിപണന വിദഗ്ദ്ധര്‍ സൂചന നല്‍കുന്നുണ്ട്.