റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകള്‍ 2.5 ശതമാനമാക്കി കുറച്ചു. റിപ്പോ നിരക്ക് 6.25% ആക്കി.
റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്കുന്ന ഷോട്ട്ടേം ഫണ്ടിന്റെ പലിശയാണ് റിപ്പോ നിരക്ക്. ഇതിന് മുമ്പ് 6.50 മായിരുന്നു നിരക്ക്. നിരക്ക് കുറച്ചതോടെ വാണിജ്യബാങ്കുകള്‍ നല്കുന്ന വായ്പകളുടെ പലിശ നിരക്കും താമസിയാതെ കുറയും.
റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വ്യാഴാഴ്ചയാണ് വായ്പാനയത്തില്‍ തീരുമാനമെടുത്തത്. റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 6 ശതമാനമായി തുടരും.