ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പതിനായിരങ്ങളാണ് കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അബുദാബി സഈദ് സ്പോര്‍ട്സ് സിറ്റിയില്‍ എത്തിച്ചേര്‍ന്നത്.
ദിവ്യബലിക്കു മുമ്പ് പാപ്പാ മൊബീല്‍ വാഹനത്തില്‍ മാര്‍പാപ്പ സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്ക് ആശിര്‍വാദം നല്കി. സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയത്. മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിരുന്നു. അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുകയും ചെയ്തു.