Latest News

ചിറ്റിലപ്പള്ളിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

വീഗാലാന്‍ഡിലെ റെയിഡില്‍ നിന്നും വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം നല്‍കാതെ വാശി പിടിക്കുന്നതിനാല്‍ ചിറ്റിലപ്പിള്ളിയുടെ കമ്പനിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി. കമ്പനിക്കെതിരെ പ്രചരണം നടത്തിയെന്നു പറഞ്ഞ് വിജേഷിനെ പാഠം പടിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി പറഞ്ഞു.

2002 ഡിസംബര്‍ 22 നാണ് വീഗാലാന്‍ഡില്‍ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ വീണു പരിക്കേറ്റത്. നേരത്തെ പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് ഒരാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top