Kerala

ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്; ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി കണ്ഠര് രാജിവര്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് പറയുന്നു.

ക്ഷേത്രമോ ക്ഷേത്ര പരിസരമോ ഏതെങ്കിലും തരത്തില്‍ അശുദ്ധമണെന്ന് ബോധ്യപ്പെട്ടാല്‍ ശുദ്ധിക്രിയ ചെയ്യും. പൂജാദി ക്ഷേത്രാദികാര്യങ്ങളിലെ അവസാന വാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും നിരവധി വിധികളിലുണ്ട്. മുന്‍ വിധിയോടെയാണ് തനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയതെന്നും കണ്ഠര് രാജീവര് വിശദീകരിക്കുന്നു.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കാരണം കാണിക്കല്‍ നോട്ടീസിനുള്ള തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം ഇന്ന് ചര്‍ച്ചയാകില്ല. ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി വിശദീകരണം നല്‍കിയത്.

ശബരിമല കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലുള്ള ദേവസ്വം കമ്മീഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top