Breaking News

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ വെള്ള പുതച്ചുകിടന്ന് സമരം നടത്തി

കെഎഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ചു കിടന്ന് പ്രതിഷേധ സമരം നടത്തി.

താല്ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു സമരം. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

ഇതൊരു പ്രതീകാത്മകസമരമാണെന്നും സംരക്ഷണം നല്‍കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും ഒരുങ്ങിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പിരിച്ചു വിടപ്പെട്ട പലരുടേയും മുന്നിലുള്ള വഴിയെന്ന് സമരക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില് അടിയന്തരമായി ഇടപെടണമെന്നും ഇവര് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top