കൊച്ചി: സംസ്ഥാനത്ത് തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. തരംതാഴ്ത്തിയ നടപടി ചട്ടവിരുദ്ധമെന്ന് ഡിവൈഎസ്പിമാര്‍ പരാതിയില്‍ പറയുന്നു. 11 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ തരംതാഴ്ത്തിയത്. അച്ചടക്കനടപടി നേരിട്ടവര്‍ക്ക് സ്ഥാനക്കയറ്റം ഇല്ലെന്ന ഭേദഗതിക്ക് മുന്കാലപ്രാബല്യമില്ലെന്നാണ് വാദം. ഭേദഗതി വരുന്നതിന് മുമ്പാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
By
February 2, 2019 3:29 pm