Breaking News

‘കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശു, പശു ഓക്‌സിജന്‍ പുറത്ത് വിടും’ തുടങ്ങിയ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

കൊല്ലം: സാക്ഷര കേരളമെന്ന ഖ്യാതി കൈവന്നിട്ടും അന്ധവിശ്വാസങ്ങളില്‍ കേരളം ഒട്ടും പിന്നിലല്ലെന്ന് മുഖ്യമന്തി പിണറായി വിജയന്‍. നക്ഷത്രഫലം മുതല്‍ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ടെന്ന് പിണറായി വിജയന്‍ പരിഹസിച്ചു. കൊല്ലത്ത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധവും യുക്തിചിന്തയും എവിടെയോ കൈമോശം വന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാമായണത്തിലെയും മഹാഭാരതത്തിലെയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശത്തോടെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണ്. കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്സിജന്‍ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top