Kerala

എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവ് പിടിയിലായി. മുഴപ്പിലങ്ങാട് സ്വദേശി കെ ടി ഷല്‍കീര്‍ (38) ആണ് പോലീസ് പിടിയിലായത്. എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്ന് തുടങ്ങുന്ന സന്ദേശമാണ് ഇന്നലെ വൈകുന്നേരം മുതല്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചത്. നിരവധിപേര്‍ ഇത് പങ്കുവെക്കുകയും ചെയ്തു.

അതേസമയം തന്റെ മരണ വാര്‍ത്ത വ്യാജമാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മൂസ ആരാധകരെ അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘ഞാന്‍ എരഞ്ഞോളി മൂസയാണ്. ജീവനോടു കൂടി പറയുന്നതാണ്. എന്നെപ്പറ്റിയൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അത് ഇല്ലാത്തതാണ്. തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം..’ ഇങ്ങനെയാണ് മൂസയുടെ വീഡിയോയില്‍ പറയുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഷല്‍കീറിനെ പിടികൂടിയത്. പിടിയിലായ യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തലശ്ശേരി ടൗണിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top