Breaking News

ചൈത്ര തേരേസ ജോണിനെ വുമണ്‍ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തേരേസ ജോണിനെ വുമണ്‍ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പകരം നിയമനം വൈകിപ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡിന്റെ സാഹചര്യത്തെ കുറിച്ച് എഡിജിപി മനോജ് എബ്രഹാം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശകളൊന്നും ഇല്ലായിരുന്നു. കൂടാതെ ചൈത്രക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതുമായിരുന്നു റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top