തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.
ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയുമായിരുന്നു ജനുവരി 22ലെ സ്വര്‍ണ്ണ വില. ഈ മാസം 17, 18 തീയതികളിലാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 24,200 രൂപയും, ഗ്രാമിന് 3,025 രൂപയുമായിരുന്നു നിരക്ക്.