പത്തനംതിട്ട: തിരുവല്ല വേങ്ങലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. കര്‍ഷകത്തൊഴിലാളികളായ കഴുപ്പില്‍ കോളനിയിലെ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ല.
വെള്ളിയാഴ്ച രാത്രിയാണ് ഈ കര്‍ഷകര്‍ തിരുവല്ല വേങ്ങലില്‍ പാടത്ത് കീടനാശിനി അടിച്ചത്. ഇതിനിടെ ദേഹാസ്വാസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.