Latest News

മൂന്ന് വര്‍ഷം മുമ്പ് മരിച്ച മകന്റെ ആത്മാവ് വീട്ടിലെ അടുക്കളയില്‍; അവകാശവാദവുമായി അമ്മ

ജോര്‍ജിയ: മൂന്ന് വര്‍ഷം മുമ്പ് മരിച്ച മകന്റെ ആത്മാവിനെ വീട്ടിലെ അടുക്കളയില്‍ കണ്ടെന്ന് അവകാശപ്പെട്ട് അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് മരിച്ചുപോയ മകനെ കണ്ടത്. തെളിവായി വീട്ടിലെ അടുക്കളയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു.

സംഭവസമയം ജെന്നിഫറിനൊപ്പം മകള്‍ ലോറനും വീട്ടിലുണ്ടായിരുന്നു. ജെന്നിഫറും മകള്‍ ലോറനും വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെയാണ് അടുക്കളയില്‍ ആരോ ഉണ്ടെന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തുന്നത്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാല്‍ മുന്നറിയിപ്പു നല്‍കുന്ന രീതിയില്‍ സിസിടിവി ക്യാമറയും മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയിരുന്നു.

അടുക്കളയില്‍ കണ്ട രൂപം തന്റെ മരിച്ചുപോയ മകന്റെ ആണെന്നാണ് ജെന്നിഫര്‍ പറയുന്നത്. മൊബൈലിലെ സന്ദേശത്തില്‍ ലഭിച്ച ചിത്രത്തിലെ രൂപം മരിച്ചു പോയ മകന്‍ റോബിനാണെന്ന് ജെന്നിഫര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടുക്കളയിലെത്തി പരിശോധിച്ചപ്പോള്‍ യാതൊന്നും കണ്ടെത്താനായില്ല.

അമിതമായ അളവില്‍ മരുന്ന് ശരീരത്തില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു റോബി മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top