Kerala

വിലകൂടിയ ബൈക്കുകള്‍ വാങ്ങി മയക്കുമരുന്ന് കടത്തുന്നു

വിലകൂടിയതും കൂടുതല്‍ കരുത്തുമുള്ള ബൈക്കുകള്‍ വാങ്ങി മയക്കുമരുന്ന് കടത്തുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. 200 സിസിക്ക് മുകളിലുള്ള വേഗം കൂടിയ ബൈക്കുകളാണ് മയക്കുമരുന്ന് ഇടപാടുകള്‍ക്ക് കൊച്ചിയിലിപ്പോള്‍ യുവാക്കള്‍ തെരഞ്ഞെടുക്കുന്നത്. മയക്കുമരുന്ന് പിടികൂടാന്‍ നിയോഗിച്ചിട്ടുള്ള എക്‌സൈസുകാരെ വേഗത്തില്‍ വെട്ടിച്ച് കബളിപ്പിക്കാനാണ് പവര്‍ അധികമുള്ള ബൈക്കുകള്‍ യുവാക്കള്‍ ഉപയോഗിക്കുന്നത്.

എക്‌സൈസുകാരുടെ പഴയ ജീപ്പുകള്‍ പിന്‍തുടര്‍ന്നാല്‍ തന്നെ പുതിയ ബൈക്കുകളില്‍ ഇവര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയും. ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യൂക്ക്, പള്‍സര്‍ 220, യമഹ തുടങ്ങിയ ശക്തിയേറിയ ബൈക്കുകളാണ് ഡ്രഗ് കടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത്തരം പുതിയ ബൈക്കുകളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്ന യുവാക്കളില്‍ നിന്ന് അടുത്തകാലത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top