ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂർ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവരെയാണ് പൊലീസ് നീക്കിയത്.
നീലിമലയിൽ ഇവരെ ഭക്തജനങ്ങൾ തടഞ്ഞിരുന്നു. മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികൾ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.
മുകളിലേക്ക് പോയാൽ സംഘർഷസാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏഴു പുരുഷൻമാർക്കൊപ്പമാണ് യുവതികളെത്തിയത്. കൂടുതൽ ഭക്തർ പ്രതിഷേധവുമായി നീലിമലയിലേക്ക് എത്തി.
പ്രതിഷേധിച്ച അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രേഷ്മ മുൻപ് ദർശനം നടത്താതെ മടങ്ങിയ യുവതിയാണ്.
അതേസമയം ദര്‍ശനം നടത്താതെ പോലീസ് തിരിച്ചിറക്കിയതിനെ തുടര്‍ന്ന് രണ്ട് യുവതികളും നിരാഹാരം ആരംഭിച്ചിട്ടുണ്ട്.