നമ്മള് പുല്ലുവില കല്പിച്ചു മൂലയ്ക്ക് മാറ്റിയിടുന്ന ചിരട്ടയ്ക്കു വില 3000രൂപ. ഞെട്ടേണ്ട, പോളിഷ് ചെയ്ത് സുന്ദരമാക്കിയ ചിരട്ടകപ്പിനാണ് ഈ വില.
55%. ഡിസ്കൗണ്ടും കഴിഞ്ഞ് വാങ്ങാനായി 1365 രൂപ മുടക്കണം. ആമസോണ്‍ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ട നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ 3000 രൂപയില്‍ വില്പനയ്ക്കുവെച്ചിരിക്കുന്നത്. നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്ന മുന്നറിയിപ്പുമുണ്ട്.