Breaking News

ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top