തിരുവനന്തപുരം: പന്തളത്ത് ശബരിമല കര്‍മ സമിതിയുടെ പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി, ശബരിമല കര്‍മസമിതി പ്രവര്‍ത്തകനായിരുന്ന ചന്ദ്രന് ഉണ്ണിത്താന് സിപിഎം ഓഫീസില്‍ നിന്ന് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു വാര്‍ത്ത. ഇതിനു പിന്നാലെയാണ് ചന്ദ്രന് ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് റിപ്പോര്‍ട്ട് അട്ടിമറിക്കാനാണെന്നും ബിജെപി ആരോപിച്ചു.