പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍ നിലക്കലില്‍. തെലങ്കാന സ്വദേശിനികളായ യുവതികളാണ് ദര്‍ശനത്തിനെത്തിയത്. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു.
മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ നിലക്കലില്‍ എത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് യുവതികളെ ബസ് കണ്ട്രോള് റൂമില്‍ എത്തിച്ചു.
പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്‍ അനുഭവങ്ങളെ കുറിച്ചും പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു.