തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്പില് നിരാഹാര സമരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നിരാഹാരസമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ഏറ്റെടുത്തു.
ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി; സമരം ഏറ്റെടുത്ത് എന്‍. ശിവരാജന്
By
December 28, 2018 4:02 pm