സംസ്ഥാനപുരസ്കാര ജേതാവായ രജിഷ വിജയന് നായികയാവുന്ന ജൂണിലെ ആദ്യഗാനം പുറത്ത്. അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീതം നല്കിയിരിക്കുന്നു.
നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം.