കലയെ സ്നേഹിക്കുന്ന, കലയെ അറിയാനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കൊപ്പം കൊച്ചി ബിനാലെ വേദിയില്‍ സെലിബ്രിറ്റികളും സന്ദര്‍ശകരാവുകയാണ്.
വിമര്‍ശനങ്ങളും പരിഹാസങ്ങളും മുറതെറ്റാതെയെത്തുമ്പോഴും കലയ്ക്കൊപ്പമാണ് താനെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന വ്യക്തിത്വമാണ് നര്‍ത്തകിയും അഭിനേത്രിയുമായ റിമാകല്ലിങ്കല്‍. കഴിഞ്ഞ ദിവസം റിമ ബിനാലെയിലെ പ്രതിഷ്ഠാപനങ്ങള്‍ കാണാനെത്തി.
സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയിലെ നേതൃനിരയിലൊരാള് കൂടിയായ റിമ കലാ സാംസ്കാരിക മേഖലയില്‍ നിറ സാന്നിധ്യമാണ്. അവധി ദിവസങ്ങള്‍ കൂടിയായതിനാല്‍ നിരവധി സന്ദര്‍ശകരാണ് ദിനംപ്രതി ബിനാലെ കാണാനായെത്തുന്നത്.