Breaking News

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എംപി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി എംപിയും നടനുമായ സുരേഷ് ഗോപി. വീട് പണയം വെച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കി. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഐഎമ്മിന്റെ നിലപാട് അപലപനീയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്റെ കുടുംബത്തെ കണ്ടു. അതേസമയം സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 ാം ദിവസത്തിലേക്ക് കടന്നു. വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തുകയാണ്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top