സഹിത്യകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്തിനെതിരെ എഴുത്തുകാരന് ടി.പദ്മനാഭന്. കവിത മോഷ്ടിച്ച ദീപയ്ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ദീപ കവിത മോഷ്ടിച്ചെന്ന വാര്‍ത്ത കേട്ടു ദുഃഖം തോന്നി. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും പദ്മനാഭന് വിമര്‍ശിച്ചു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടി.പദ്മനാഭന്.
യുവകവി എസ്. കലേഷിന്റെ കവിതയാണു സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ചത്. വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ദീപ ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും എം.ജെ. ശ്രീചിത്രനാണ് കവിത തന്നതെന്നും പിന്നീട് ദീപ നിശാന്ത് വെളിപ്പെടുത്തിയിരുന്നു.