Breaking News

കെഎസ്ആര്‍ടി ; ഇന്ന് മുടങ്ങിയത് അറുന്നൂറിലധികം സര്‍വീസുകള്‍

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്ത് ഇന്നും അറുന്നൂറിലധികം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഓര്‍ഡിനറി സര്‍വീസുകളാണ് കണ്ടക്ടര്‍ ക്ഷാമം മൂലം റദ്ദാക്കിയതില്‍ അധികവും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് മുടക്കമില്ല.

പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കിയ 1,472 പുതിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം ഇന്നു മുതല്‍ ആരംഭിക്കും. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ബസുകളുടെ സ്വതന്ത്ര ചുമതല നല്‍കാനുള്ള നടപടികളാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നടത്തുന്നത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3,861 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാല്‍ പകരം പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കാന്‍ 4,051 ഉദ്യോഗാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി കത്തയച്ചെങ്കിലും 1,472 പേര്‍ മാത്രമാണ് നിയമന ഉത്തരവ് കൈപ്പറ്റാന്‍ എത്തിയത്.

പുതുതായി നിയമിച്ച കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി അവര്‍ ബസുകളുടെ സ്വതന്ത്ര ചുമതല ഏറ്റെടുക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ചെറിയ തോതില്‍ പരിഹാരമാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. അതേസമയം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് എംഡിയുടെ വിശദീകരണം. വെള്ളിയാഴ്ച ഏഴ് കോടി രൂപയുടെ കളക്ഷന്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. പിരിച്ചുവിടലിനെതിരേ എം പാനല്‍ ജീവനക്കാര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top