Kerala

അപമര്യാദയായി പെരുമാറി; യതീഷ്ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രിയുടെ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ തന്നോട് നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് കേന്ദ്ര ധനകാര്യ, ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി.

40 വര്‍ഷമായി ശബരിമലയില്‍ പതിവായി തീര്‍ത്ഥാടനം നടത്താറുള്ള തന്നോട് എസ്.പി നവംബര്‍ 21ന് ജനപ്രതിനിധി എന്ന പരിഗണനയില്ലാതെയാണ് പെരുമാറിയതെന്ന് ലോക്സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top