Latest News

നടന്‍ ഗീഥാ സലാം അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയില്‍ സജീവമാകുമ്പോഴാണു രോഗം പിടിപെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top