Latest News

പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് ടോമിന്‍ ജെ തച്ചങ്കരി

കെഎസ്ആര്‍ടിസിയില്‍ പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് എം ഡി ടോമിന്‍ ജെ തച്ചങ്കരി. പി.എസ്.സി പറയുന്ന ശമ്പളവും ഇവര്‍ക്കുണ്ടാകില്ല. പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. ഒരുമിച്ചുള്ള പിരിച്ചുവിടല്‍ മൂലം സര്‍വ്വീസുകള്‍ പലതും മുടങ്ങിയെങ്കിലും വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അഡൈ്വസ് മെമോ അയച്ച എല്ലാവര്‍ക്കും സ്ഥിര നിയമനം കൊടുക്കാനാകില്ല. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത് എങ്കിലും എല്ലാവരേയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല. സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാര്‍ത്ഥത എന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തല്‍. അതുവരെ ഒരു വര്‍ഷം എം പാനല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളമാണ് ഇവര്‍ക്കും നല്‍കുകയെന്നും തച്ചങ്കരി വ്യകതമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top