Breaking News

സനല്‍കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം. മണി ശകാരിച്ചതായി പരാതി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം. മണി ശകാരിച്ചതായി പരാതി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിന്റെ ഭാഗമായി പരാതി പറയാന്‍ വിളിച്ചപ്പോഴാണ് വിജിയെ മന്ത്രി ശകാരിച്ചത്. ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി തരാനാകില്ല… മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തില്‍ മാറ്റമില്ലെന്നാണ് അറിയിച്ചത്. മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചെന്ന് വിജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top