ബംഗാളില്‍ 11 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. കുഞ്ഞിനെ വിറ്റ നഴ്സിങ് ഹോം ഉടമയും നഴ്സിങ് ഹോമിലെ കെയര്‍ടേക്കറും വ്യാജഡോകട്റും കുഞ്ഞിനെ വാങ്ങിയവരുമുള്പ്പടെയാണ് അറസ്റ്റിലായത്.
ശനിയാഴ്ച ദമ്പതിമാര്‍ കുഞ്ഞിന് അസുഖവുമായി ഹബ്ര ആശുപത്രിയില്‍ എത്തിയതോടെയാണ് വില്‍പ്പന വെളിച്ചത്തായത്. കുഞ്ഞിന്റെ ജനന രേഖകള്‍ ഹാജരാക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചില്ല. ഇതോടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതാണെന്ന് ദമ്പതികള്‍ സമ്മതിച്ചത്.
എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് വിവരമില്ല. നഴ്സിംങ് ഹോം കെയര്‍ടേക്കറെയും വ്യാജ ഡോക്ടറെയും എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലും മറ്റുള്ളവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു.