ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന് മമ്മൂട്ടി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്.