നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം പ്രാണയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഒരു വാക്കിന് മൗനം നെഞ്ചേറ്റി’ എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്. പ്രശസ്ത ജാസ് സംഗീതജ്ഞന് ലൂയിസ് ബാങ്ക് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും നിത്യ മേനോന് ആണ്. രാജീവ് നായരുടെതാണു വരികള്‍.
ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം നല്‍കിയിരിക്കുന്ന പ്രാണ സിങ്ക്സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയില്‍ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ്. നിത്യ മേനോന് മാത്രമാണു ചിത്രത്തിലെ ഏക കഥാപാത്രം. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയൊ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ്.കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.