തിരുവനന്തപുരം: പണം കൈമാറാനുള്ള മൊബൈല്‍ യുപിഎ ആപ്പുകളുടെ മറവില്‍ സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ഡോം കണ്ടെത്തി. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി.
അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇതുവഴി ചോര്‍ത്തുന്നതായി കണ്ടെത്തി. ഒട്ടേറെപ്പേര്‍ക്കു പണം നഷ്ടമായിട്ടുണ്ടെന്നും 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും സൈബര്‍ ഡോം അറിയിച്ചു. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നു സൈബര്‍ ഡോം നിര്‍ദേശിക്കുന്നു. ആപ്പുകള്‍ക്ക് പിന്നിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ഡോം ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാറിനും പരാതി നല്‍കിയിട്ടുണ്ട്.