Breaking News

തൃശൂരില്‍ കിടപ്പുമുറിയില്‍ തീപിടിത്തം: രണ്ടു കുട്ടികള്‍ വെന്തുമരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചതിന് കാരണം പാചകവാതകം ചോര്‍ന്നത് ആണെന്ന് നിഗമനം. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സ് (47), ഭാര്യ ബിന്ദു(35), മൂത്ത മകള്‍ സെലസ് നിയ(12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ബിന്ദുവിന് സാരമായ പൊള്ളലുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തു മരിച്ച നിലയിലായിരുന്നു. കുട്ടികള്‍ ഉറങ്ങിയിരുന്ന ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു.

അപകടസമയത്ത് ഡാന്‍ഡേഴ്സ് മുറ്റത്ത് കാര്‍ കഴുകുകയും ബിന്ദു അടുക്കളയിലുമായി രക്ഷപെട്ട മൂത്തമകള്‍ സെലസ് നിയ ടി.വി. കാണുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ ഡാന്‍ഡേഴ്സ് മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദുവും അടുക്കളവാതിലിലൂടെ പുറത്തേക്കോടി. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നതിനാല്‍ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top