കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നിഖിലും പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.
പഴയങ്ങാടി ജസിന്ത സ്വദേശി കെ.വി സന്ദീപ്, കുറുമാത്തൂര്‍ ചാണ്ടിക്കരി സ്വദേശി ഇ.പി.ഷംസുദ്ദിന്‍, നടുവിലിലെ കിഴക്കെപ്പറന്പില്‍ അയൂബ്, ശ്രീകണ്ഠാപുരം പരിപ്പായിലെ വി.സി. ഷബീര്‍, പറശിനിക്കടവിലെ പറശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ മയ്യില്‍ കയരളത്തെ പവിത്രന്‍ എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് സൗകര്യങ്ങളൊരുക്കി ഒത്താശ നല്‍കിയതിനാണ് പവിത്രനെ അറസ്റ്റ് ചെയ്തത്.