തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടല്‍ അന്നത്തെ എന്‍ഐഎ ഉദ്യോഗസ്ഥനായ ലോക് നാഥ് ബഹ്റ നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ താന്‍ കണ്ടെന്നും ഇതിന് പ്രത്യുപകാരമായാണ് മോദിയുടെ ശുപാര്‍ശയില്‍ ബെഹ്റ സംസ്ഥാന ഡിജിപിയായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്‍ഐഎയില്‍ നിന്ന് ബെഹ്റ അവധിയെടുത്തോയെന്നും അദ്ദേഹം ചോദിച്ചു. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.