ന്യൂഡല്‍ഹി: സാര്‍ക് ഉച്ചകോടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കം ഇന്ത്യ തള്ളി. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ക്ഷണം നിരസിച്ചുകൊണ്ട് വ്യക്തമാക്കിയത്.
ഇതോടെ ഉച്ചകോടി തന്നെ നടക്കാനുള്ള സാധ്യത ഇല്ലാതായി. ‘ഉച്ചകോടിയ്ക്കുള്ള ക്ഷണം അവര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ക്ഷണം സ്വീകരിയ്ക്കുന്നില്ല. പാകിസ്ഥാന് ഭീകരര്‍ക്ക് സഹായം നിര്‍ത്തുന്നത് വരെ ചര്‍ച്ചയ്ക്കുമില്ല, സാര്‍ക് ഉച്ചകോടിയ്ക്കുമില്ല’ സുഷമാ സ്വരാജ് വ്യക്തമാക്കി.