Latest News

ടിഡിപി എംപിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഫെരാരിയും റേഞ്ച്‌റോവറുമടക്കമുളള ആഡംബര കാറുകള്‍

ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ടിഡിപി എംപി വൈ.എസ് ചൗധരിയുടെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് ഫെരാരി, റേഞ്ച്‌റോവര്‍, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണ നിയമപ്രകാരം ചൗധരിയുടെ ഉടമസ്ഥതയിലുളള സുജാനാ ഗ്രൂപ്പിന്റെ ഹൈദരാബാദിലെയും ഡല്‍ഹിയിലേയും എട്ട് ഇടങ്ങളിലായിരുന്നു റെയ്ഡ്.

സുജാനാ ഗ്രൂപ്പിനു പിന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടി രാജ്യസഭാംഗമായ ചൗധരിയാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 5,700 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാവാന്‍ വരുന്ന ചൊവ്വാഴ്ച ചൗധരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത കാറുകള്‍ ഡമ്മി കമ്പനികളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top