പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി വീണ്ടും നിരസിച്ചു.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പാ പൊലീസിന് ഒരു മണിക്കൂര്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അനുമതി നല്കിയ കോടതി ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രന് കുടുംബത്തെ വിളിക്കാനും അനുമതി നല്കി.
അതേസമയം, ജയില്‍മാറ്റം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും.