തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. നഗ്നമായ ശരീരത്തില്‍ സ്വര്‍ണാഭാരണങ്ങള്‍ മാത്രം അണിഞ്ഞ നായികയെ പോസ്റ്ററില്‍ കാണാം. റിച്ച തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ബോള്‍ഡ് ഈസ് ഗോള്‍ഡ് എന്നായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ നടി വിശേഷിപ്പിച്ചത്.
കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര് നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷക്കീല സിനിമയില്‍ അതിഥിവേഷത്തില്‍ എത്തുന്നുമുണ്ട്. 2019 ല്‍ ചിത്രം തിയേറ്ററുകളിലെത്തും.